ദേവന്......

"ദേവന് കുറച്ച് കൂടി കറി ഒഴിക്കട്ടെ"........
ആ സമയം ഞാന്‍ എറിയാട് കേരളവര്‍മ്മ ഹൈസ്കൂളിലെ ഒന്‍പതാം ക്ളാസ്സ് വിദ്യാര്‍ത്ഥി.....
മതിലകം സെണ്റ്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലെ സകല കുരുത്തക്കേടുകള്‍ക്കും ശേഷം ആദ്യമായി പെണ്‍കുട്ടികളുമായി ഒന്നിച്ചിരുന്ന് പഠിക്കാനൊരവസരം....
അത് ശരിക്കും ആഘോഷിക്കണം എന്ന് കരുതിയിരിക്കുകയായിരുന്നു.....
പക്ഷെ........
അതേ സ്കൂളിലെ എട്ടാംക്ളാസ്സില്‍ എനിക്ക് പാരയായി ഒരാളുണ്ടായിരുന്നു..... എണ്റ്റെ ഒരേയൊരു പെങ്ങള്‍.....
നാലോ അഞ്ചോ മാസങ്ങള്‍ അങ്ങിനെ ചെറിയ ചെറിയ കുരുത്തക്കേടുകളും, തല്ലിപ്പൊളിയുമായി കടന്നു പോയി.....
എന്നും ഒന്നിച്ചായിരുന്നു ഞാനും, പെങ്ങളും, ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന അനിയനും സ്കൂളില്‍ പോയിരുന്നതും, വന്നിരുന്നതും..... അന്നും വൈകീട്ട് സ്കൂളില്‍ നിന്ന് ഒന്നിച്ചാണ് വന്നിരുന്നതെങ്കിലും അന്നെന്തോ പതിവില്ലത്ത ഒരു ചിരിയും ഒളിഞ്ഞ് നോട്ടവും പെങ്ങളില്‍ ഞാന്‍ കണ്ടു..... എന്താണെന്ന് ആംഗ്യഭാഷയില്‍ ചോദിച്ചപ്പോള്‍ വീണ്ടും ഒരു ചിരിയായിരുന്നു മറുപടി....
എത്ര നേരം എന്ന് വെച്ച് മനസ്സിലെ ഉല്‍ക്കണ്ഠ പിടിച്ച് നിര്‍ത്തും......
പിന്നെയും പിന്നെയും നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ അവള്‍ക്ക് ആ സത്യം പറയാതിരിക്കാന്‍ കഴിഞ്ഞില്ല....
അവളുടെ ക്ളാസ്സിലെ ഏതോ ഒരു പെണ്‍കുട്ടിക്ക് എന്നോട് ഒരു ഇഷ്ട്ം..... ആരാണെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ലെങ്കിലും, അത് അറിഞ്ഞതിനു ശേഷം എന്തോ മനസ്സിന് അതുവരെ ഇല്ലാത്ത ഒരു തുടികൊട്ട് ഉള്ളത് ഞാനറിഞ്ഞു...
എന്നെങ്കിലും ആരില്‍ നിന്നെങ്കിലും കേള്‍ക്കണം എന്നാഗ്രഹിച്ചത് ഇത്ര പെട്ടെന്ന് ഒത്തുവന്നപ്പോള്‍ അറിയാതെ ഒരു ഇളക്കം...
മാത്രമോ....
ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടി എന്നെ ഇഷ്ടമാണെന്ന് പറയുക......
സത്യത്തില്‍ ഞാന്‍ ഏതോ ഒരു ലോകത്തായിരുന്നു അന്ന് മുഴുവനും.......
ഒരുപാട് പെണ്‍കുട്ടികളോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും, ആരോടെങ്കിലും ഞാന്‍ അങ്ങോട്ട് പറയുകയോ, ആരെങ്കിലും എന്നോട് ഇങ്ങോട്ട് പറയുകയോ ഉണ്ടായിരുന്നില്ല....
അതുകൊണ്ട് തന്നെ അന്ന് മുഴുവനും അറിയപ്പെടാത്ത ആ സുന്ദരിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു മനസ്സ് മുഴുവനും.....
പിറ്റേദിവസം മുതല്‍ ഞാന്‍ നേരത്തെ സ്കൂളില്‍ പോകുവാനും, ക്ളാസ്സില്‍ പുസ്‌തകം വെച്ച് നേരെ പെങ്ങളുടെ ക്ളാസ്സിണ്റ്റെ മുന്‍പില്‍ പോയി വെറുതെ കറങ്ങുവാന്‍ തുടങ്ങി......
ഓരോ സുന്ദരിയുടെ മുഖം കാണുമ്പോഴും ഞാന്‍ ആലോചിക്കും അവളായിരിക്കുമോ അത് എന്ന്..... എന്തായാലും അന്നു വൈകുന്നേരത്തോട് കൂടി അതിനുള്ള മറുപടി പെങ്ങളുടെ വായില്‍ നിന്ന് കിട്ടി....
"എസ്" എന്ന ഇംഗ്ളീഷ് അക്ഷരത്തില്‍ തുടങ്ങുന്ന എണ്റ്റെ ജീവിതത്തിലെ ആദ്യത്തെ സുന്ദരി........
പിന്നീട് സ്കൂളില്‍ പോയിരുന്നത് പഠിക്കുവാന്‍ വേണ്ടി മാത്രമായിരുന്നില്ല...... അവളെ കാണുവാന്‍ കൂടി ആയിരുന്നു.....
തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും അവള്‍ക്കും മനസ്സിലായിട്ടുണ്ടാവും ഞാനും അവളെ ഇഷ്ടപ്പെട്ടിരുന്ന വിവരം......
അങ്ങിനെ കുറെ ദിവസങ്ങള്‍.......
ഒരു ദിവസം.......
വൈകുന്നേരം വീട്ടിലേക്ക് ഒന്നിച്ചു നടക്കുകയായിരുന്ന എനിക്ക് പെങ്ങള്‍ റോസാപ്പൂവിണ്റ്റെ നിറമുള്ള ഒരു കവര്‍ കാണിച്ചുതന്നു........
എനിക്ക് "എസ്" കൊടുത്തുവിട്ട ആദ്യത്തെ പ്രണയലേഖനം........
എത്ര ചോദിച്ചിട്ടും രാത്രി തരാം എന്ന മറുപടിയില്‍ പെങ്ങള്‍ പിടിച്ചുനിന്നു.........
കളിക്കുവാന്‍ പോവാതെ, കൂട്ടുകാരെയെല്ലാം സുഖമില്ല എന്ന മറുപടിയില്‍ ഒതുക്കി രാത്രിയാവാന്‍ ഞാന്‍ കാത്തിരുന്നു.....
എണ്റ്റെ അഭ്യര്‍ത്ഥനയും, നിര്‍ബന്ധവും സഹിക്കതായപ്പോള്‍ അവള്‍ എനിക്കതു തന്നു.....
നേരത്തെ പറഞ്ഞ റോസാപ്പൂവിണ്റ്റെ കളറുള്ള ഒട്ടിക്കാത്ത ഒരു കവര്‍.......
അതുവരെ അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നെങ്കിലും അവള്‍ അതു നീട്ടിയപ്പോള്‍, പെരുമ്പറകൊട്ടുന്ന ഹൃദയത്തോടെ ഞാനത് വാങ്ങി.....
ആരും കാണാതെ, ആരെയും കാണിക്കാതെ നേരെ എണ്റ്റെ മുറിയിലേക്ക് പോയി വാതില്‍ അടച്ചു.....
സൂചിയില്‍ കോര്‍ത്ത നൂല്‍ വലിച്ചെടുക്കുന്ന അത്രയും പതുക്കെയും, ശ്രദ്ധയോടെയും ആ കത്ത് കവറിണ്റ്റെ ഉള്ളില്‍ നിന്നും പുറത്തേക്കെടുത്തു.....
അതിലെ ആദ്യത്തെ ഭാഗം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.....
"ദേവന്....... സുഖം തന്നെയല്ലെ.......... ദേവനെന്താ എന്നോട് ഇതുവരെ ഒന്നും മിണ്ടാത്തെ.... എന്നെ ഇഷടമല്ലെന്നുണ്ടോ???" എന്നൊക്കെ പറഞ്ഞ് രണ്ട് പേജില്‍ കുറയാത്ത ഒരെഴുത്ത്......
ഒരു എട്ടാം ക്ളാസ്സുകാരിയുടെ എഴുത്തായതുകോണ്ടോ, ഒന്‍പതാം ക്ളാസ്സുകാരനു ആദ്യമായി കിട്ടുന്ന എഴുത്തിണ്റ്റെ മാധുര്യം കൊണ്ടോ എന്നറിയില്ല - കിടന്ന കിടപ്പില്‍ തന്നെ ഒരു പത്ത് പ്രാവശ്യം എങ്കിലും ഞാനത് വായിച്ചു.......
ആ എഴുത്തും കെട്ടിപ്പിടിച്ച് ചെറിയ ഒരു മയക്കത്തിലേക്ക് വീഴുന്ന സമയത്തായിരുന്നു ഉമ്മയുടെ അത്താഴം കഴിക്കുവാനുള്ള വിളി......
ലോകത്ത് ഒരാളും ചെയ്യാത്തതുപോലെ അത്രയും ശ്രദ്ധയോടെയും, സൂക്ഷ്മതയോടെയും ആ എഴുത്ത് ഒരു മടക്ക് പോലും വീഴാതെ തിരിച്ച് കവറിനുള്ളിലാക്കി ആരും കാണാത്ത ഒരു സ്ഥലത്ത് വെച്ചു....
"സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ" എന്ന അവസ്‌ഥയില്‍ ഉള്ള ഞാന്‍ വേഗം തന്നെ മേശക്കരികില്‍ എത്തി.....
വാപ്പ, ഉമ്മ, പെങ്ങള്‍, അനിയന്‍ എന്നിവരുടെ ഒപ്പം ഞാനും ഭക്ഷണം കഴിക്കാന്‍ ഇരുന്നു......
എത്രയും പെട്ടെന്ന് ഭക്ഷണം കഴിച്ച് റൂമില്‍ എത്തണം എന്നുള്ളതുകൊണ്ടാണൊ എന്നറിയില്ല അന്ന് ആരെയും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല....
ചോറ് രണ്ടാമത് ഇട്ടതോ, കറിയൊഴിക്കാതെ തിന്നുന്നതോ ഒന്നും ഞാനറിയുന്നുണ്ടായിരുന്നില്ല.....
കാരണം ഞാന്‍ വേറെതോ ഒരു ലോകത്തായിരുന്നു.......
പെട്ടെന്ന്.....
ഉമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ മുഖം ഉയര്‍ത്തിയത്......
"ദേവന്" കുറച്ച് കറി ഒഴിക്കട്ടെ എന്ന്......
ആദ്യം എനിക്കെന്താണ് ഉമ്മ ചോദിച്ചതെന്ന് മനസ്സിലായില്ല........
എണ്റ്റെ നോട്ടം കണ്ടിട്ടോ എന്തോ ഉമ്മ രണ്ടാമതും ചോദ്യം ആവര്‍ത്തിച്ചു......
ദേവന് കുറച്ച് കറി ഒഴിക്കട്ടെ എന്ന്......
അത് കേട്ട് എല്ലാവരും ആര്‍ത്ത് ചിരിച്ചപ്പോള്‍ ഞാന്‍ ഇടിവെട്ടു കൊണ്ടവനെപ്പോലെ വായ തുറന്നുപിടിച്ച് ഇരിക്കുകയായിരുന്നു......
അതുവരെ ഞാന്‍ നിധിപോലെ കാത്തുസൂക്ഷിച്ച എഴുത്ത് ക്ളാസ്സില്‍ നിന്ന് വന്ന ശേഷം പെങ്ങള്‍ ആദ്യം ഉമ്മയുടെ കയ്യില്‍ കൊടുക്കുകയും, ഉമ്മ അത് വാപ്പയുടെ കയ്യില്‍ കൊടുക്കുകയും, അങ്ങിനെ എല്ലാവരും വായിച്ചതിനു ശേഷവുമാണ് എനിക്ക് കിട്ടിയതെന്ന് ഞാന്‍ അറിയുവാന്‍ വളരെ വൈകിയായിപ്പോയി.......
അന്ന് ഞാന്‍ അനുഭവിച്ച ചമ്മല്‍ ഇന്നും അതാലോചിക്കുമ്പോള്‍ അതേ അളവില്‍ തന്നെ ഇപ്പോഴും ഉണ്ട്.
കുറച്ച് നാള്‍ നീണ്ടുനിന്ന ആ പ്രണയം കാലത്തിണ്റ്റെ കുത്തൊഴുക്കില്‍ എപ്പോഴോ പിരിഞ്ഞെങ്കിലും ഇപ്പൊഴും കാണുമ്പോള്‍ നല്ല സുഹൃത്തുക്കളായി മാത്രം സംസാരിക്കാറുണ്ട്.
ഈ സംഭവം എണ്റ്റെ പ്രിയ ഭാര്യയോട് പറഞ്ഞതിന് ശേഷം ഇടയ്ക്കൊക്കെ അവള്‍ എന്നെ കളിയാക്കി "ദേവാ" എന്ന് വിളിക്കാറുണ്ട്....


6 Comments:
എന്തു പറയാനാ??
നല്ല വിവരണം
ചില ഓര്‍മ്മകള്‍ക്ക് ഇങ്ങനെ ഒരു പ്രത്യേക സുഖം ഉണ്ട്... അല്ലേ?
superb imagination
:)
hai..nannayittundu ..
Post a Comment
<< Home