എന്നെന്നും......

Monday, June 28, 2010

അവന്‌ അറിയാതെ പറ്റിയതായിരിക്കും

"അങ്ങിനെയാണെങ്കില്‍ അവന്‌ അറിയാതെ പറ്റിയതായിരിക്കും"

അന്നൊരു ഞായറാഴ്ചയായിരുന്നു. എന്നത്തേയും പോലെ സംഗമ സ്ഥലമായ ജാനകിമുക്കില്‍ ഞങ്ങളെല്ലാവരും ഒത്തുകൂടി. എവിടേയ്ക്കെങ്കിലും പോയാലോ എന്ന്‌ പറഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ വന്ന സ്ഥലം അതിരപ്പിള്ളിയായിരുന്നു. അതിന്‌ രണ്ടായിരുന്നു കാരണം.

ഒന്ന്‌ - ഒരു മണിക്കൂറ്‍ കൊണ്ട്‌ ഓടിച്ചെത്താം,

രണ്ട്‌ - രാജേഷിണ്റ്റെ ബന്ധുവിണ്റ്റെ വാഴത്തോട്ടത്തിണ്റ്റെ നടുക്കുള്ള വീടും, അതിനോട്‌ ചേര്‍ന്ന്‌ അതിരപ്പിള്ളിയില്‍ നിന്നും, തുമ്പൂര്‍മൊഴിയില്‍ നിന്നും ഉള്ള വെള്ളം ഒഴുകുന്ന മനോഹരമായ പാറക്കൂട്ടങ്ങളും.

വേറെ ആരുടേയും ശല്യമില്ലാതെ എത്രനേരം വേണമെങ്കിലും അവിടെ ചിലവഴിക്കാം എന്നുള്ളതാണ്‌ അതിണ്റ്റെ പ്രത്യേകത. അങ്ങിനെ ആ യാത്ര ഒരു തിരുമാനമായി. അഭിയുടെ വണ്ടിയില്‍ ഞാനും, അഭിയും, രാജേഷും, ഷെല്ലിയും, രമേശനും കൂടി യാത്രയായി. പോകുന്ന വഴിയില്‍ ഒരു സ്ഥലത്തും നിറുത്തില്ല എന്നായിരുന്നു ആദ്യത്തെ തിരുമാനം. പക്ഷെ രമേശണ്റ്റെയും, രാജേഷിണ്റ്റെയും, ഷെല്ലിയുടെയും അഭിപ്രായപ്രകാരം ചാലക്കുടിയില്‍ ഒരു സ്ഥലത്ത്‌ നിറുത്തുവാന്‍ തിരുമാനിച്ചു.

ചാലക്കുടിക്ക്‌ അതിരപ്പിള്ളിയിലേക്കും, വാഴച്ചാലിലേക്കും പോകുന്ന സന്ദര്‍ശകര്‍ ഉണ്ടാക്കികൊടുത്ത ആ "നല്ല" പേരു തന്നെയായിരുന്നു ഞങ്ങളുടേയും ലക്ഷ്യം. അങ്ങിനെ അദ്യം കണ്ട ബിവറേജ്‌ കോര്‍പ്പറേഷണ്റ്റെ മുന്‍പില്‍ വണ്ടി നിറുത്തി. കഴിക്കാത്തവരായത്‌ കൊണ്ട്‌ ഞാനും, അഭിയും വണ്ടിയില്‍ തന്നെ ഇരുന്നു. കൂടെ ഷെല്ലിയും. രാജേഷും, രമേശനും പോയി ക്യൂവില്‍ ഇടം പിടിച്ചു. ഉദ്ദേശം അപ്പോള്‍ തന്നെ ഒരു അന്‍പത്‌ പേരോളം അവിടെ ക്യൂവില്‍ ഉണ്ടായിരുന്നു. ക്യൂ നീങ്ങിക്കൊണ്ടിരിക്കുകയും, അതിണ്റ്റെ നീളം പൂര്‍വ്വധികം ഭംഗിയോടെ നീണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കുറേ നേരം കഴിഞ്ഞിട്ടും വാങ്ങിക്കാന്‍ പോയ രണ്ട്പേരേയും കാണാത്തതുകൊണ്ട്‌ ഞാന്‍ പോയി നോക്കിയിട്ടു വരാം എന്നു പറഞ്ഞു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ നല്ല അങ്കം നടക്കുകയായിരുന്നു. വാങ്ങേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങിയ അവരോട്‌ ഒരാള്‍ നിന്നു തര്‍ക്കിക്കുകയായിരുന്നു. കാരണം തിരക്കിയ എന്നോട്‌ അയാള്‍ "ഇവന്‍ എന്നെ ചവുട്ടി" എന്നും പറഞ്ഞു രമേശനെ ചൂണ്ടി കാണിച്ചു തന്നു. പിന്നില്‍ നിന്നിരുന്ന അയാളുടെ കാലില്‍ അറിയാതെ പറ്റിപ്പോയ ഒരു അബദ്ധമാണെന്ന്‌ രമേശന്‍ എത്ര പറഞ്ഞിട്ടും അയാള്‍ക്കു മനസ്സിലാകുന്നില്ല.

നേരം ഇങ്ങിനെപോയിക്കൊണ്ടിരിക്കുകയാണ്‌. അയാള്‍ എത്ര പറഞ്ഞിട്ടും അടുക്കുന്നില്ല. അവിടെ കൂടി നിന്ന ആളുകളും പറയുന്നുണ്ടായിരുന്നു അറിയാതെ പറ്റിയതായിരിക്കും എന്ന്‌. എന്നിട്ടും നോ രക്ഷ. അവസാനം രണ്ടും കല്‍പ്പിച്ച്‌ ഞാന്‍ അയാളോട്‌ ചോദിച്ചു "ചേട്ടണ്റ്റെ ഏത്‌ കാലിലാണ്‌ അവന്‍ ചവിട്ടിയതെന്ന്‌". വലത്തേകാല്‍ അയാള്‍ കാണിച്ചു തന്നു. സര്‍വ്വശക്‌തിയും എടുത്ത്‌ ആ കാലില്‍ ഞാന്‍ ഒരു നല്ല ചവിട്ടുകൊടുത്തു. എന്നിട്ടു ചോദിച്ചു "ഇങ്ങിനെയാണോ ഇവന്‍ ചവിട്ടിയതെന്ന്‌". അതേ എന്ന്‌ പറഞ്ഞ അയാളോട്‌ ഞാന്‍ "അങ്ങിനെയാണെങ്കില്‍ അവന്‌ അറിയാതെ പറ്റിയതായിരിക്കും"്‌ എന്നും പറഞ്ഞ്‌ ഒരൊറ്റ നടത്തം. കൂടെ രമേശനും, രാജേഷും.

സംഭവം അറിയാത്തവര്‍ക്ക്‌ എന്താണ്‌ നടന്നതെന്ന്‌ മനസ്സിലായില്ലെങ്കിലും, അറിയാവുന്നവരില്‍ ആരൊക്കെയോ പിന്നില്‍ നിന്നും കൈ അടിക്കുകയും, വിസില്‍ അടിക്കുകയും ചെയ്യുന്നതു കേള്‍ക്കമായിരുന്നു. വണ്ടിയില്‍ ചെന്നു കയറിയതും, അവിടെനിന്നും തടി വട്ടാക്കിയതും എത്രയും പെട്ടെന്നായിരുന്നു.

2 Comments:

Blogger എന്നെന്നും.... said...

ennennumm

12:07 PM  
Blogger അലമ്പന്‍ said...

ഇതിനെയാണോ സൈഫി അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നു പറയുന്നതു..

ആകെ സോഷ്യലിസവും സമാധാനവും നമ്മുടെ നാട്ടില്‍ കാണാന്‍ കിട്ടുന്ന ഒരു സ്ഥലം അതാണ്‌.. അവിടെയും അലമ്പാാ..

അങ്ങനെ തന്നെ വേണം അവന്‌.. അഹങ്കാരി..

4:19 PM  

Post a Comment

<< Home